ശ്രീകാര്യം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുള്ള ആരോപണങ്ങളിൽ ചെമ്പഴന്തി സർവീസ് സഹകരണ ബാങ്കിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ബാങ്ക് പ്രസിഡന്റ് അണിയൂർ എം. പ്രസന്നകുമാർ അറിയിച്ചു. സഹകാരികൾക്കിടയിൽ ആശയ കുഴപ്പമുണ്ടാക്കുന്ന പ്രചരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു അറിയിപ്പ് നൽകിയതെന്ന് വ്യക്തമാക്കി.