ചിറയിൻകീഴ് : മുതലപൊഴിയിൽ കോൺഗ്രസ് രാപകൽ സമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ഉദ്‌ഘാടനം ചെയ്‌തു. അദാനി കമ്പനിയോട് പൊഴിയിൽ ഡ്രെജ്‌ജിംഗ് നടത്താൻ ആവശ്യപ്പെടാൻ സർക്കാരിന് ഇച്ഛാശക്തി ഉണ്ടോയെന്ന് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ചോദിച്ചു.
മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. മുതലപ്പൊഴിയിൽ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ അനിശ്ചിത കാല സമരം നടത്തുവാൻ കോൺഗ്രസ് തീരുമാനിച്ചു.
കോൺഗ്രസ് ചിറയിൻ കീഴ് മണ്ഡലം പ്രസിഡൻ്റ് സുനിൽ പെരുമാതുറ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കളായ അഡ്വ. എസ് കൃഷ്ണകുമാർ, ബി.എസ് അനൂപ്, മോനി ശാർക്കര , മുനീർ പെരുമാതുറ , ജോയി ലോറൻസ് എന്നിവർ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.
ഡി.സി സി പ്രസിഡൻ്റ് പലോട് രവി മുഖ്യപ്രഭാഷണം നടത്തി.വർക്കല കഹാർ എക്സ് എം .എൽ .എ ,മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം തോന്നയ്ക്കൽ ജമാൽ, ജില്ലാ സെക്രട്ടറി ഷഹീർ ജീ അഹമ്മദ്, ഡി. സി. സി ജനറൽ സെക്രട്ടറിമാരായ എം. ജെ ആനന്ദ് അഡ്വ. എസ് കൃഷ്ണകുമാർ, കെ.എസ് അജിത് കുമാർ, അഡ്വ. വി കെ രാജു , ജെഫേഴ്സൺ, ബ്ലോക്ക് പ്രസിഡൻ്റ്മാരായ കെ.ആർ അഭയൻ, എം. എസ് നൗഷാദ്, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബി.എസ് അനൂപ്, ഓമന,മണ്ഡലം പ്രസിഡൻ്റുമാരായ, മോനി ശാർക്കര , കീഴുവിലം ബിജു,എച്ച്.പി ഹാരിസൺ, ജയചന്ദ്രൻ, അബ്ദുൽ ജബ്ബാർ, മൻസൂർ മംഗലപുരം, ഉദയകുമാരി, സജിത് മുട്ടപ്പലം, മഹിൻ എം. കുമാർ, ജോയി, ബൈജു എന്നിവർ പങ്കെടുത്തു.