spot_imgspot_img

വെസ്റ്റ് നൈല്‍ പനി: ജാഗ്രത വേണം; കൊതുകിന്റെ ഉറവിട നശീകരണം പ്രധാനം

Date:

ആലപ്പുഴ: ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍  ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. തൃക്കുന്നപ്പുഴയില്‍ നിന്നാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശത്ത് രോഗ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നു.

വെസ്റ്റ് നൈല്‍ പനി പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. ജില്ലയില്‍ കഴിഞ്ഞ വര്‍ഷവും വെസ്റ്റ് നൈല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍  ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ക്യൂലക്സ് കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വരുന്നത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. ശുദ്ധജലത്തിലും വെള്ളം, കെട്ടിക്കിടക്കുന്ന ഇടങ്ങളിലും ക്യൂലക്‌സ് കൊതുക് മുട്ടയിട് പെരുകും. ഈ പനി മുതിര്‍ന്നവരിലാണ് കൂടുതലായും കാണുന്നത്.

രോഗലക്ഷണങ്ങള്‍
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവ പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിഭാഗം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്സയും
പ്രതിരോധമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ...

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി...

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...
Telegram
WhatsApp