spot_imgspot_imgspot_img

തിരുവനന്തപുരത്തെ താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് ആരോപണം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്തെ താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് ആരോപണം. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയ്‌ക്കെതിരെയാണ് ചികിത്സ പിഴവെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലായെന്നാണ് പരാതിയിൽ പറയുന്നത്.

ഈ മാസം 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കാണ് നെയ്യാറ്റിൻകര സ്വദേശിനിയായ കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്നാണ് ആരോപണം.

സംഭവത്തിൽ കൃഷ്ണ തങ്കപ്പന്‍റെ ഭർത്താവ് പോലീസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യുവതിക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടെന്നും അലർജി ടെസ്റ്റ് നടത്താതെയാണ് യുവതിക്ക് ഇഞ്ചക്ഷൻ എടുത്തതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. യുവതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...
Telegram
WhatsApp