spot_imgspot_imgspot_img

കർക്കടക വാവുബലി: ശംഖുംമുഖത്തെ ഒരുക്കങ്ങൾ വിലയിരുത്തി

Date:

തിരുവനന്തപുരം: കർക്കടക വാവുബലിക്കായി ശംഖുംമുഖത്ത് എത്തുന്നവർക്ക് സുരക്ഷിതമായി ബലിതർപ്പണം നടത്തുന്നതിനുള്ള ഒരുക്കങ്ങളുടെ പുരോഗതി ആന്റണി രാജു എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ബലിതർപ്പണം നടത്തുന്നവർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് എം.എൽ.എ നിർദേശിച്ചു.

ചടങ്ങുകൾ കഴിഞ്ഞ വർഷത്തെ രീതിയിൽ നിയന്ത്രണവിധേയമായി നടത്താൻ യോഗം തീരുമാനിച്ചു. ലൈഫ് ഗാർഡുമാരുടെ എണ്ണം കൂട്ടാൻ ടൂറിസം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. കടൽത്തീരത്ത് സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനം ലഭ്യമാക്കും. ഡി.ടി.പി.സി ലൈഫ് ഗാർഡുമാരുടെ എണ്ണം എട്ടിൽ നിന്നും 16 ആക്കി ഉയർത്താനും യോഗം തീരുമാനിച്ചു. ബലിതർപ്പണം കഴിഞ്ഞ് കുളിക്കാൻ എത്തുന്നവർക്കായി 50 വാട്ടർ ഷവറുകളും സ്ഥാപിക്കും. യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp