spot_imgspot_imgspot_img

വയനാട് വൻ ഉരുൾപൊട്ടൽ; നിരവധി മരണം, 400 ഓളം പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം ദുഷ്ക്കരം

Date:

വയനാട് മുണ്ടകൈ ചൂരൽമല മേഖലയിൽ വൻ ഉരുൾപൊട്ടൽ. 19 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. രണ്ടോ മൂന്നോ തവണ ഉരുൾപൊട്ടിയതായാണ് വിവരം. ചൂരൽമലയിൽ മാത്രം 10 പേർ മരിച്ചതായാണ് അറിയുന്നത്.നിരവധി മുതദേഹങ്ങൾ ആശുപതിയിലെത്തിച്ചെന്നാണ് വിവരം. മേപ്പാടി ആശുപ്രതിയിൽ ഇതിനകം തന്നെ 40 ഓം പേരേ ചെറുതും വലുതുമായ പരുക്കോടെ പ്രവേശിപ്പിച്ചു.
ഉരുൾപൊട്ടലിൽ വീടുകളും സ്‌കൂളും തകർന്നു. വീടുകളിൽ വെള്ളവും ചെളിയും കയറിയ അവസ്ഥയാണ്. 400 പേർ ഒറ്റപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ചൂരൽമല ടൗണിലെ പാലം ഉൾപ്പെടെ രണ്ട് പാലങ്ങൾ പൂർണമായും തകർന്നു.  ആദ്യ ഉരുൾപൊട്ടൽ വെറുപ്പിച്ച് 3 മണിക്ക് മുണ്ടക്കൈ ടൗണിലായിരുന്ന രണ്ടാമത്തേത് ചൂരൽമല സ്‌കൂളിന് സമീപം നാലുമണിയോടെയായിരുന്നു. 2019ൽ ഉരുൾപൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരൽമല. വയനാട്ടിലേക്ക് ഗതാഗതം തടസപ്പെട്ടു. താമരശേരി ചുരത്തിൽ നാലാം വളവിൽ മണ്ണിടിഞ്ഞു, ഗതാഗതം തടസപ്പെട്ടു.
വയനാട്ടിൽ രണ്ട് യൂണിറ്റ് സൈന്യം എത്തുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി സാധ്യമായ എല്ലാ രീതികളും തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. താൽക്കാലിക പാലം നിർമിക്കാനും ശ്രമം നടക്കുന്ന്. നാലു മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്, കൺട്രോൾ റൂം നമ്പർ: 9656938689, 8086010833

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp