spot_imgspot_imgspot_img

പ്രാർത്ഥനാ മുറി ആവശ്യം, വിവാദം അവസാനിപ്പിക്കണം: മെക്ക

Date:

തിരുവനന്തപുരം: നിർമ്മലഗിരി കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ആവശ്യപ്പെട്ട പ്രാർത്ഥന മുറിയുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകൾ അവസാനിപ്പിച്ച് വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ഇടയിൽ സൗഹൃദാ അന്തരീക്ഷം നിലനിർത്തണമെന്ന് മെക്ക സംസ്ഥാന പ്രസിഡൻ്റും കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ. ഡോ. പി.നസീർ ആവശ്യപ്പെട്ടു.

ബഹുമുഖമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ സംഘമായും മറ്റും പ്രിൻസിപ്പലിനെ സമീപിക്കുന്നത് എല്ലാ കോളേജുകളിലും ഒരു സ്വാഭാവിക ശീലമാണ്. സ്റ്റാറ്റ്യൂട്ടറി ഒബ്ളിഗേഷൻ ഇല്ലാത്ത ആവശ്യങ്ങളിൻമേൽ തീരുമാനം എടുക്കുന്നതിനുള്ള വിവേചനാധികാരം കോളേജ് അധികൃതരിൽ മാത്രം നിക്ഷിപ്തമാണ്. സുഗമമായ കലാലയ അന്തരീക്ഷത്തെ അലോസരപ്പെടുത്തുന്ന ചെയ്തികളിൽ നിന്നും വിദ്യാർത്ഥി സമൂഹം ഒന്നടങ്കം വിട്ടുനിൽക്കണം. നവമാധ്യമങ്ങൾക്ക്  അധിവൈകാരികത  സൃഷ്ടിച്ചു  റവന്യൂവർദ്ധിപ്പിക്കാനുള്ള ഉപകരണങ്ങളായി നാം മാറരുത്.

‘ജാതി സെൻസസ് നടത്തുക പ്രാതിനിധ്യം  ഉറപ്പാക്കുക’ എന്ന പ്രമേയവുമായി തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വച്ച് ആഗസ്റ്റ് 20ന് നടക്കുന്ന മെക്കയുടെ 36-ആം  സ്ഥാപക ദിന സമ്മേളനം വൻപിച്ച വിജയമാക്കി തീർക്കാൻ തീരുമാനിച്ചു. ഇതിലേക്കായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാ പ്രസിഡൻറ് ഡോ. എ . നിസാറുദ്ദീൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ഇ.അബ്ദുൽ റഷീദ് ആമുഖപ്രഭാഷണം നടത്തി. ആരിഫ് ഖാൻ, ഡോ. വി.നൗഷാദ്, ഡോ.എസ്.എ .ഷാനവാസ്, സൈനുൽ അബ്ദീൻ കുഞ്ഞ്, പുലിപ്പാറ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp