spot_imgspot_imgspot_img

കഴക്കൂട്ടം കുളത്തൂർ സ്വദേശികൾ മുങ്ങി മരിച്ചു

Date:

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ സ്വദേശികൾ മുങ്ങി മരിച്ചു. ആര്യനാട് കരമനയാറ്റിലാണ് അപകടം നടന്നത്. പോലീസ് ഡ്രൈവറായ അനിൽകുമാർ (50) മകൻ അമൽ (13) ചേട്ടൻ്റെ മകൻ അദ്വൈത് സഹോദരിയുടെ മകൻ ആനന്ദ് എന്നിവരാണ് മരിച്ചത്.

കുളത്തൂർ സ്വദേശിയായ അനിൽ കുമാർ കുടുംബവുമായി കുറച്ചു നാളുകൾക്ക് മുൻപാണ് ആര്യനാട്ടിലേക്ക് വീട് വച്ച് താമസം ആരംഭിച്ചത്. ഇവരെ കാണാനാണ് ചേട്ടൻ്റെ മകൻ അദ്വൈതും സഹോദരിയുടെ മകൻ ആനന്ദും ആര്യനാട് എത്തിയത്.

ഉച്ച കഴിഞ്ഞ് ആറിന് സമീപത്തെ പുരയിടത്തിൽ വളം ഇട്ട ശേഷം ഇവർ കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. തുടർന്ന് അനിൽ കുമാറിൻ്റെ സഹോദരിയുടെ മകൻ വെള്ളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങി താഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ഇറങ്ങിയതാണ് അനിൽകുമാർ.

ഇതിനിടെ ആദ്യം മുങ്ങിയ ആൾ കരയ്ക്ക് കയറി. ഇതിനിടെ അമൽ വെള്ളത്തിലേക്ക് ചാടി കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തിൽ പെട്ടത്. എസ് പി യും ഐജിയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp