spot_imgspot_imgspot_img

ശസ്ത്രക്രിയക്കിടെ പിഴവ്; തിരുവനന്തപുരം ജനറൽ ആശുപത്രിയ്‌ക്കെതിരെ ഉയർന്ന ആരോപണം തെറ്റെന്ന് അധികൃതർ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ പിഴവ് സംഭവിച്ചുവെന്ന് ആരോപണം. എന്നാൽ ഇത് വസ്‌തുത വിരുദ്ധമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിൽ കയ്യുറ തുന്നിചേർത്തുവെന്നാണ് പരാതിയിൽ പറയുന്നത്.

നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇത് പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ശസ്ത്രക്രിയക്ക് ശേഷവും അസഹ്യമായ വേദനയും പഴുപ്പും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തുന്നിക്കെട്ടിന് ഒപ്പം ഗ്ലൗസിന്റെ ഭാഗം കണ്ടെത്തിയതെന്നാണ് ഷിനു പറയുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. അതിനു ശേഷം കഠിനമായ വേദനയും നീരും വന്നതിനു പിന്നാലെയാണ് ഷിനുവിന്റെ ഭാര്യ മുറുവിലെ കെട്ടഴിച്ച് പരിശോധിച്ചത്. അപ്പോഴാണ് മുറിവിൽ കൈയ്യുറയും തുന്നിച്ചേർന്ന് കിടക്കുന്നത് കണ്ടത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp