spot_imgspot_img

ഫോർ വയനാട് : ഒരുദിവസത്തെ വരുമാനം നൽകി ഓട്ടോ ഡ്രൈവർന്മാർ

Date:

കഴക്കൂട്ടം : വയനാട്ടിലെ ദുരിതബാധിതർക്കായി ഒരു ദിവസം സർവീസ് നടത്തി ലഭിച്ച വരുമാനം നൽകി ഓട്ടോഡ്രൈവർമാർ.പെരുമാതുറയിലെ നാല് ഓട്ടോ ഡ്രൈവർന്മാരാണ് സർവീസിലൂടെ ലഭിച്ച തുക ദുരന്തബാധിതർക്കായി നൽകിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിക്കായുള്ള ഓൺലൈൻ കളക്ഷനിലാണ് തുക കൈമാറിയത്.

ഓട്ടോ ഡ്രൈവർന്മാരായ അൻസർ പെരുമാതുറ, അനീഷ്, അമീൻ ,ഹസ്സൻ എന്നിവരാണ് ഒരു ദിവസത്തെ വരുമാനം നൽകിയത്.തുച്ഛമായ വരുമാനമാണ് ഓട്ടോ ഓടി ലഭിക്കുന്നത്. ജീവിത പ്രയാസങ്ങൾക്കിടയിലും വയനാട്ടിലെ മഹാദുരന്തത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായിക്കാൻ ഇവർ തിരുമാനിക്കുകയായിരുന്നു.

രാവിലെ മുതൽ വൈകുന്നേരം വരെ ഓട്ടോ സവാരി നടത്തി, യാത്രക്കാർ മികച്ച സഹകരണമാണ് നൽകിയത്. മുസ്‌ലിം ലീഗിൻ്റെ ഫോർ വയനാട് എന്ന ആപ്പിലൂടെ ലഭിച്ച വരുമാനം ഇവർ വയനാട് പ്രോജക്ടിനായി നൽകുകയായിരുന്നു..

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിലമ്പൂരില്‍ മത്സരിക്കില്ല; പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ച് പി.വി. അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും...

മഴക്കെടുതി: തിരുവനന്തപുരം ജില്ലയിൽ മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: കഴിഞ്ഞദിവസം ജില്ലയില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പലയിടത്തും മരം...

പ്രതികൂല കാലാവസ്ഥയിലും കർമ്മനിരതരായി ഫയർ ഫോഴ്‌സും വൈദുതി ബോർഡും

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയിലും കർമ്മനിരതരായി ഫയർ ഫോഴ്‌സും വൈദുതി ബോർഡും. സംസ്ഥാനത്ത്...

കുടുംബസംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: മാമ്പഴ മുഹമ്മദാലി മെമ്മോറിയൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വെള്ളൂർ മാമ്പഴ...
Telegram
WhatsApp