
പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ച് താരം രംഗത്തെത്തിയത്. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രഖ്യാപനം.
ഇനി മത്സരിക്കാൻ ശക്തിയില്ലെന്നാണ് വിനേഷ് കുറിച്ചത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി വരാനിരിക്കെയാണ് പ്രഖ്യാപനം. നിങ്ങളുടെ സ്വപ്നങ്ങൾ എൻ്റെ ധൈര്യം എല്ലാം തകർന്നു. ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്’എന്നാണ് വിനേഷ് കുറിച്ചത്.







