spot_imgspot_imgspot_img

താത്ക്കാലിക പുനരധിവാസം: 91 സര്‍ക്കാര്‍ ക്വാട്ടേഴ്സുകള്‍ ലഭ്യമാക്കും

Date:

കൽപറ്റ: ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് ക്യാമ്പുകളില് കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാന് പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകള് ഉള്പ്പെടെ 91 സര്ക്കാര് ക്വാര്ട്ടേഴ്‌സുകള് ലഭ്യമാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അടിയന്തര പുനരധിവാസത്തിന് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാണ് സര്ക്കാര് ലക്ഷ്യം.
ആദ്യഘട്ടത്തില് പൊതുമരാമത്തിന്റെ 27 ക്വാര്ട്ടേഴ്സുകളാണ് ഇതിനായി വിട്ടുനല്കുന്നത്. മൂന്ന് കിടപ്പുമുറികള്, വലിയ ഭക്ഷണ ഹാള്, അടുക്കള, സ്റ്റോര് റൂം, വര്ക്ക് ഏരിയ എന്നവ ഉള്പ്പെട്ടതാണ് ക്വാര്ട്ടേഴ്സുകള്. ഒരു ക്വാര്ട്ടേഴ്‌സില് മൂന്ന് കുടുംബങ്ങളില് നിന്നുള്ള പതിനഞ്ചോളം പേര്ക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പുനരധിവാസ പ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധികളില് ഒഴിഞ്ഞ് കിടക്കുന്ന വീടുകള്, ഫ്‌ളാറ്റുകള്, ഹോസ്റ്റലുകള് തുടങ്ങിയവയുടെ പട്ടിക അടിയന്തരമായി നല്കാന് തദ്ദേശസ്ഥാപന മേധാവികള്ക്ക് കര്ശന നിര്ദേശം നല്കിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. പുനരധിവാസത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തില് മാതൃകാപരമായ പ്രവര്ത്തനങ്ങളാണ് ഉദ്യോഗസ്ഥര് നിര്വഹിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. പുനരധിവാസത്തിനായി വിട്ടുനല്കുന്ന കല്പ്പറ്റയിലെ പൊതുമരാമത്ത് ക്വാട്ടേഴ്സുകള് സന്ദര്ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാര്. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്ജിനീയര് ഹരീഷ് കുമാര്, എക്സിക്യൂട്ടീവ് എന്ജിനീയര് മനീഷ, ഓവര്സിയര് സുബിന് എന്നിവരും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp