spot_imgspot_imgspot_img

എൻ എഫ് പി ഇ അഖിലേന്ത്യാ സമ്മേളനം കഴക്കൂട്ടത്ത് പര്യവസാനിച്ചു

Date:

കഴക്കൂട്ടം: എൻ എഫ് പി ഇ ഘടക സംഘടനയായ ഓൾ ഇന്ത്യ ആർഎംഎസ് ആൻഡ് എംഎംഎസ് എംപ്ലോയീസ് യൂണിയൻ മെയിൽ ഗാർഡ് എംടിഎസ് ഗ്രൂപ്പ് ‘സി’ മുപ്പത്തിയെട്ടാമത് അഖിലേന്ത്യാ സമ്മേളനം കഴക്കൂട്ടത്ത് സമാപിച്ചു. ആഗസ്റ്റ് 10 11 തീയതികളിൽ നടന്ന സമ്മേളനം മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം മുൻ അഖിലേന്ത്യാ പ്രസിഡന്റ്  പി വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ വച്ച് തപാൽ മേഖലയിൽ ഉള്ള വിവിധങ്ങളായുള്ള ആനുകാലിക പ്രസക്തമായ വിഷയങ്ങളെപ്പറ്റി സുദീർഘമായ ചർച്ചകൾ ഉണ്ടായി. 50 ഓളം പ്രമേയം ഈ പ്രതിനിധി സമ്മേളനത്തിൽ വച്ച് പാസാക്കുകയുണ്ടായി. എട്ടാം ശമ്പളം പരിഷ്കരണ കമ്മീഷൻ നിയമിക്കുക, പുതിയ പെൻഷൻ സംവിധാനം നിർത്തലാക്കി പഴയ പെൻഷൻ സംവിധാനം പുനസ്ഥാപിക്കുക, കോവിഡ് കാലയളവിൽ തടഞ്ഞുവെച്ച് ഒന്നര വർഷത്തെ ഡി.എ അനുവദിക്കുക തുടങ്ങി തപാൽ മേഖലയിലെ ഒട്ടനവധി വിഷയങ്ങൾ പ്രമേയത്തിലൂടെ ചർച്ചയിൽ എടുക്കുകയുണ്ടായി.

ആശ്രിത നിയമനം,  2024 -26 കാലയളവിലേക്ക് ആൾ ഇന്ത്യ ആർഎംഎസ് ആൻഡ് എംഎംഎസ് എംപ്ലോയിസ് യൂണിയൻ ഗാർഡ്സ് ആൻഡ് മൾട്ടി ടാസ്കിങ് സ്റ്റാഫ് ഗ്രൂപ്പ് സി യൂണിയൻറെ ഭാരവാഹികളെയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുക്കുകയുണ്ടായി. കേരളത്തിലെ എൻ എഫ് പി ഇ സംസ്ഥാന സംസ്ഥാന സെക്രട്ടറിയായ  ആർ എസ് സുരേഷ് കുമാറിനെ അഖിലേന്ത്യ പ്രസിഡണ്ട് ആയും തിരഞ്ഞെടുക്കുകയും ചെയ്തു. തെലുങ്കാന സർക്കിളിൽ നിന്നുള്ള  മുക്താർ അഹമ്മദിനെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp