spot_imgspot_imgspot_img

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അണ്ടൂർക്കോണം പഞ്ചായത്ത്‌ ഓഫീസിനുമുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അണ്ടൂർക്കോണം പഞ്ചായത്ത്‌ ഓഫീസിനുമുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. പറമ്പിൽപാലം റെസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിലാണ് ധർണ്ണ. അസോസിയേഷൻ പ്രസിഡന്റ്‌ എസ് എച്ച് ഷാനവാസ്‌ ധർണ്ണ ഉത്ഘാടനം ചെയ്തു.

നിർദിഷ്ഠ മെഗാ മൊബൈൽ ടവർ നിർമ്മാണം ഒഴിവാക്കുക, ചിറക്കകം – തോപ്പിനകം- കല്ലുപാലം റോഡുകളുടെ അപകടകരമായ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക,തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ധർണ്ണ.

രക്ഷാധികാരി എസ് ഗോപിനാഥൻ നായരുടെ അധ്യക്ഷതയിൽ നടന്ന ധർണയ്ക്ക് ജനറൽ സെക്രട്ടറി അഡ്വ.എ എസ് ജാബിർഖാൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഷിയാസ് പൗർണമി, പി എം ഷാജി, ആലുവിള വാഹിദ്, തുടങ്ങിയർ അഭിവാദ്യം ചെയ്തു. ചേരിയിൽ ഷറഫുദീൻ നന്ദി രേഖപ്പെടുത്തി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷറഫുദീൻ ഹാജി, ശശികുമാരൻ, രാജശേഖരൻ, നുജുമുദ്ദീൻ, സൈനുലാബ്ദീൻ, ഷാനിഫ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp