പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തളളി അന്താരാഷ്ട്ര കായിക കോടതി. ഒളിംപിക്സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെയാണ് വിനേഷ് ഹർജി സമർപ്പിച്ചത്. ഇതാണ് തള്ളിയിരിക്കുന്നത്. ഇതോടെ വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ നഷ്ടമായിരിക്കുന്നത്.
ഒറ്റവരി അറിയിപ്പിലൂടെയാണ് അപ്പീൽ തള്ളിയ വിവരം കോടതി അറിയിച്ചത്. പാരീസ് ഒളിമ്പിക്സ് വനിതാ ഗുസ്തി ഫൈനലിലെത്തിയ വിനോഷ് ഫോഗട്ട് അവസാന നിമിഷമാണ് അയോഗ്യയാക്കിയത്. ശരീരഭാരം 100 ഗ്രാം കൂടിയതിനെ തുടർനന്നായിരുന്നു അയോഗ്യ ആക്കപ്പെട്ടത്.