spot_imgspot_img

ചെമ്പഴന്തിയിൽ ഇന്നു് വിപുലമായ ആഘോഷങ്ങൾ; ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Date:

spot_img

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 170-ാമത് ശ്രീനാരായണഗുരുദേവ ജയന്തി വിപുലമായ പരിപാടികളോടെ ഇന്നു നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ മൂന്ന് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ സ്റ്റേജ് കലാപരിപാടികളും ഒഴുവാക്കിയാണ് ആഘോഷങ്ങൾ നടത്തുന്നത്.
ഇന്നു രാവിലെ വിശേഷ പൂജകൾക്കും ശാന്തി ഹവനത്തിനും ശേഷം 6മണി മുതൽ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട്ടിൽ വിശേഷാൽ പൂജയും സമൂഹ പ്രാർത്ഥനയും നടക്കും.
രാവിലെ 10ന് സംഘടിപ്പിക്കുന്ന ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽസെക്രട്ടറി സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുൻമന്ത്രി എം എം ഹസ്സൻ, അഡ്വ.എ. എ.റഹീം എംപി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി. എസ്. പ്രശാന്ത്,തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ. പി.ശങ്കരദാസ്,
ഭീമ ഗ്രൂപ്പ് എംഡി എസ് സുഹാസ്, എസ്എൻഡിപി യോഗം പി കെ എസ് എസ് യൂണിയൻ തിരുവനന്തപുരം പ്രസിഡണ്ട് ഡി. പ്രേംരാജ്, ഐ എം ബി ഹോസ്പിറ്റൽ സിഎംഡി ഡോ. ഡി.രാജു, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ചെയർമാൻ എസ്. ജ്യോതിസ്ചന്ദ്രൻ, ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അണിയൂർ എം. പ്രസന്നകുമാർ, ആഘോഷക്കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷൈജു പവിത്രൻ, വൈസ് പ്രസിഡണ്ട് കുണ്ടൂർ എസ്.സനൽ എന്നിവർ പങ്കെടുക്കും. ആതുരസേവന രംഗത്തെ ദീർഘകാല സേവനങ്ങൾക്ക് തദ്ദേശവാസികളായ ഡോ.വി. ഗിരി, കരിയം, ഡോ.ശ്യാം റോയ് കുളത്തൂർ എന്നിവർക്ക് സമ്മേളനത്തിൽ വച്ച് അനുമോദനം നൽകും. ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും,ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ട്രോഫിയും, വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും സമ്മേളനത്തിൽ വച്ചു നൽകും. 11 മണിക്ക് ഗുരുപൂജയും തുടർന്ന് വിശേഷാൽ അന്നദാന സദ്യയും നടത്തും.

ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് സംഘടിപ്പിക്കുന്ന തിരുജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സ്വാമി അഭയാനന്ദ, തിരുവനന്തപുരം നഗരസഭ കൗൺസിലർമാരായ ഡി.ആർ. അനിൽ, സ്റ്റാൻലി ഡിക്രൂസ്, ഗായത്രീദേവി എന്നിവർ പങ്കെടുക്കും. ആഘോഷക്കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി. മഹാദേവൻ സ്വാഗതവും ഘോഷയാത്ര സബ്കമ്മിറ്റി കൺവീനർ ജയശങ്കർ.ജെ.വി കൃതജ്ഞതയും പറയും. തുടർന്ന് നാലുമണിക്ക് ഗുരുകുലത്തിൽ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഗുരുദേവറിക്ഷയും വഹിച്ചുള്ള നാമജപ സങ്കീർത്തന ഘോഷയാത്ര ഉദയഗിരി, ഗുരുകുലം റോഡ് വഴി ചെല്ലമംഗലം ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന ശേഷം മടങ്ങി അതേ വഴി ഗുരുകുലത്തിൽ 6 മണിയോടെ സമാപിക്കുന്നതുമാണ്.

വൈകുന്നേരം 6.30ന് തിരുജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ജയന്തി സന്ദേശവും സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിൽ ഷാഫി പറമ്പിൽ എംപി, കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിങ് ചെയർമാൻ ജി. മോഹൻദാസ്, തിരുവനന്തപുരം നഗരസഭ കൗൺസിലർ ചെമ്പഴന്തി ഉദയൻ എന്നിവർ പങ്കെടുക്കും. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി കൃതജ്ഞത പറയും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസ്: മുഖ്യ പ്രതി കീഴടങ്ങി

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി കീഴടങ്ങി....

സൗജന്യ ഭക്ഷണ,മരുന്ന് ബാങ്കുകൾ; രോ​ഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്ച് ആർ.സി.സി

തിരുവനന്തപുരം: രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി...

തിരുവനന്തപുരം പാങ്ങപ്പാറ എഫ് എച്ച് സി കാൻ്റീനിലെ ഭക്ഷണത്തിൽ ജീവനുള്ള അട്ട: കാന്റീൻ പൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറ ഫാമിലി ഹെൽത്ത് സെൻ്ററിലെ കാൻ്റീനിലെ ഭക്ഷണത്തിൽ ജീവനുള്ള...

തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി

തിരുവനന്തപുരം: തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി. ഭക്ഷ്യ -...
Telegram
WhatsApp