spot_imgspot_imgspot_img

കഴക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിദ് ഇപ്പോഴും കാണാമറയത്ത്

Date:

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശി തസ്മിദ് തംസും ഇപ്പോഴും കാണാമറയത്ത്. 13 കാരിയെ കാണാതായിട്ട് ഇപ്പോൾ 26 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ഇന്നലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്.

കന്യാകുമാരി എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്തതായി കണ്ടുവെന്ന് സ്ഥിതീകരണമുണ്ടായിരുന്നു. എന്നാൽ അവിടെ നിന്ന് കുട്ടി എങ്ങോട്ട് പോയി എന്നതിനെ പറ്റി ഇതുവരെയും യാതൊരു അറിവും ലഭിച്ചിട്ടില്ല. അതെ സമയം കുട്ടി കന്യാകുമാരിയിൽ എത്തിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു രാവിലെ മുതൽ തമിഴ്നാട് പൊലീസും കേരള പൊലീസും ചേർന്ന് ഊർജിത തിരച്ചിൽ നടത്തിയത്.

കുട്ടിയെ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയിൽ തെരച്ചിൽ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കന്യാകുമാരിയിലെ സി സി ടി വി ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി. എന്നാൽ പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ഇതേ തുടർന്ന് തിരുവനന്തപുരത്ത് നിന്നും പൊലീസ് സംഘം നാഗര്‍കോവിലിലേക്ക് തിരിച്ചു. നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനിലും പരിസരത്തും പരിശോധന നടത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp