spot_imgspot_img

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മന്ത്രി സജി ചെറിയാനെ കണ്ടു

Date:

തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മന്ത്രി സജി ചെറിയാനെ കണ്ടു. ബോട്ടപകടത്തിൽ മരണപ്പെട്ട സഫീർ, സമീർ, റോബർട്ട്, എഡ്വിൻ എന്നിവരുടെ കുടുംബാംഗങ്ങളായ സൽമ ,താഹിറ, ലതിക എന്നിവരാണ് മന്ത്രിയെ കണ്ട് തങ്ങളുടെ സങ്കടാവസ്ഥ വിശദീകരിച്ചത്.

കുടുംബത്തിൻ്റെ ആലംബമായവർ ബോട്ടപകടത്തിൽ മരിച്ചപ്പോൾ ഇവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരമൊന്നും വർഷങ്ങൾ കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. നിത്യ ചെലവുകൾ, മക്കളുടെ വിദ്യാഭ്യാസം , ചികിത്സ, വീട് തുടങ്ങിയ കാര്യങ്ങളിലെല്ലാം തങ്ങളുടെ പ്രയാസങ്ങൾക്കറുതി വരുത്തണമെന്നും, വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്നും മന്ത്രിക്ക് അപേക്ഷ നൽകി.

കഴിഞ്ഞ വർഷം ജൂലൈയിൽ ഒരു കുടുംബത്തിലെ നാല് പേർ അപകടത്തിൽ മരണമടഞ്ഞിരുന്നു. അവർക്കും മന്ത്രി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം കിട്ടിയില്ല. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷാഹിദ ഹാറൂൺ കൂടെയുണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...
Telegram
WhatsApp