spot_imgspot_imgspot_img

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുതലപ്പൊഴി സന്ദർശിക്കും

Date:

തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അഡ്വ. എ.എ.റഷീദ് സെപ്റ്റംബർ 12ന് മുതലപ്പൊഴി സന്ദർശിക്കും. ശാസ്തമംഗലത്തെ കമ്മീഷൻ ആസ്ഥാനത്ത് നടന്ന ജില്ലാ സിറ്റിങിൽ കേസിലെ എതിർകക്ഷികളായ മത്സ്യബന്ധന തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, തീരദേശ പോലീസ് അധികൃതർ, അദാനി പോർട്ട് അധികൃതർ എന്നിവരും കേസിൽ കക്ഷിചേർന്ന ലത്തീൻ കത്തോലിക്ക് അസോസിയേഷന്റെ ഭാരവാഹികളും സമർപ്പിച്ച റിപ്പോർട്ടുകൾ പരിഗണിച്ചു. കൂടുതൽ വിവരശേഖരണത്തിനായി ന്യൂനപക്ഷ കമ്മീഷനും അംഗങ്ങളും ബന്ധപ്പെട്ട വകുപ്പുകളിലെഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അപകടമേഖല സന്ദർശിക്കും.

രാവിലെ 9ന് മുതലപ്പൊഴി സന്ദർശിക്കുന്ന സംഘം 10 മണി മുതൽ താഴംപള്ളിയിൽ സ്ഥിതി ചെയ്യുന്ന ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ സബ് ഡിവിഷണൽ ഓഫീസിൽ വെച്ച് മത്സ്യമേഖലയിൽ പണിയെടുത്ത് ഉപജീവനം നടത്തുന്നവരെ നേരിൽക്കണ്ട് അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp