spot_imgspot_imgspot_img

ആലപ്പി റിപ്പിള്‍സിന് രണ്ടാം വിജയം

Date:

തിരുവനന്തപുരം: അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റൺസിന് പരാജയപ്പെടുത്തി കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് രണ്ടാമത്തെ വിജയം സ്വന്തമാക്കി. ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആലപ്പി റിപ്പിള്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച തുടക്കം സമ്മാനിച്ചു. സ്കോർ 51ൽ നിൽക്കുമ്പോൾ മുഹമ്മദ് അസ്ഹറുദീന്‍ 28 റണ്ണുമായി പുറത്തായി. ഇതോടെ ആലപ്പി റിപ്പിള്‍സിന്റെ ബാറ്റില്‍ നിന്നുള്ള റണ്ണൊഴുക്ക് കുറഞ്ഞു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നീല്‍ സണ്ണിയും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് സ്കോർ ബോർഡ് വീണ്ടും ചലിപ്പിച്ചു. 20 ഓവറില്‍ എട്ടിന് 145 എന്ന സ്‌കോറിന് ആലപ്പിയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. അദാനി ട്രിവാന്‍ട്രം റോയല്‍സിന് വേണ്ടി അഖിന്‍ സത്താറും എം.യു ഹരികൃഷ്ണനും ആലപ്പി റിപ്പിള്‍സിന്റെ രണ്ടു വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അദാനി ട്രിവാന്‍ട്രം റോയല്‍സിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വിഷ്ണുരാജിനെ നഷ്ടമായി. ട്രിവാന്‍ഡ്രത്തിന്റെ സ്‌കോര്‍ബോര്‍ഡില്‍ റണ്ണൊന്നും സ്‌കോര്‍ ചെയ്യുന്നതിനു മുമ്പേ രോഹന്‍ പ്രേമിന്റെയും വിക്കറ്റ് നഷ്ടമായി. തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ട ട്രിവാൻഡ്രം റോയൽസിന് ആശ്വാസമായത് എം.എസ് അഖിലും ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദും ചേര്‍ന്ന് നടത്തിയ ചെറുത്തു നിൽപ്പാണ്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ട്രിവാന്‍ഡ്രത്തിന്റെ സ്‌കോറിംഗ് വേഗത്തിലാക്കി. സ്‌കോര്‍ 89-ല്‍ നില്‍ക്കെ 31 പന്തില്‍ 45 റണ്‍സ് നേടിയ അബ്ദുള്‍ ബാസിദിനെ കിരണ്‍ സാഗര്‍ പുറത്താക്കി. എം.എസ്. അഖിലിനെ (36 പന്തില്‍ 38) ഫനൂസ് ബൗള്‍ഡാക്കിയതോടെ ട്രിവാൻഡ്രം റോയൽസിന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. ഒടുവിൽ ട്രിവാന്‍ഡ്രം റോയല്‍സ് 18.1 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ട്. അഖില്‍ ജോസഫും ഫായിസല്‍ ഫാനൂസും നാലു വിക്കറ്റ് വീതം സ്വന്തമാക്കി. ഫായിസല്‍ ഫാനൂസാണ് മാന്‍ ഓഫ് ദി മാച്ച്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp