ഛണ്ഡീഗഢ്: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് രണ്ടുപേരും അംഗത്വം സ്വീകരിച്ചത്.
കോൺഗ്രസ് പ്രവേശനത്തിന് മുന്നോടിയായി ഇരുവരും റെയിൽവേയിലെ ജോലി രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇരുവരും ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ചെന്നത്. ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേര ഇവരോടൊപ്പം ഉണ്ടായിരുന്നു.