spot_imgspot_imgspot_img

മരിയൻ എഡ്യുസിറ്റി; ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഗുണം ചെയ്യും ഗവർണർ ആരിഫ് മുഖഹമ്മദ്ഖാൻ

Date:

കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഉടമസ്ഥതയിൽ കഴക്കൂട്ടം മരിയൻ കാമ്പസിൽ പ്രവർത്തിക്കുന്ന വിവിധ ‘ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരുമിച്ചു ചേർത്തു രൂപീകരിച്ച മരിയൻ എഡ്യുസിറ്റി, പുതുതായി ആരംഭിച്ച മരിയൻ ബിസിനസ് സ്കൂൾ എന്നിവയുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവ്വഹിച്ചു.

അക്കാദമിക രംഗത്തെ പരസ്പര സഹകരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും സമഗ്രമായ വിനിയോഗത്തിനും വിവിധവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരേ കുടക്കീഴിൽ വരുന്നത് സഹായകരമാണെന്ന് ഗവർണർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസയം വിഭാവനം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുഗുണമായ സമീപനമാണ് എഡ്യൂ സിറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശരിയായ വിദ്യാഭ്യാസം ബൗദ്ധികമായ വികാസത്തോടൊപ്പം ആത്മീയ പുരോഗതിക്കും ഉതകുന്നതാകണമെന്നും അതു ആർജ്ജവവും അനുതാപവുമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുമെന്നും ഗവർണർ പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിച്ചു.

അതിരൂപതാ മുൻ ബിഷപ്പ് ഡോ.സൂസൈപാക്യം അനുഗ്രഹ പ്രഭാഷണം നടത്തി. ഫാദർ യൂജിൻ പെരേര, ചിറയിൻകീഴ് എം എൽ എ വി.ശശി, മരിയൻ ആർട്ട്സ് കോളജ് മാനേജർ ഫാ. പന്ക്രീറ്റിസ്സ് എന്നിവർ സംസാരിച്ചു. മരിയൻ എഞ്ചിനീയറിംഗ് മാനേജർ ഫാ. ഡോ.എ ആർ.ജോൺ സ്വാഗതം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp