spot_imgspot_img

സൈബർ തട്ടിപ്പ്; സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് പണം തട്ടാൻ ശ്രമം

Date:

spot_img

കൊച്ചി: സംഗീത സംവിധായകൻ ജെറി അമല്‍ ദേവിൽ നിന്ന് പണം തട്ടാൻ ശ്രമം. സൈബർ തട്ടിപ്പിലൂടെയാണ് പണം കവരാൻ ശ്രമം നടന്നത്. സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞാണ് പണം തട്ടാൻ ശ്രമം നടത്തിയത്. 1,70,000 രൂപയാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്.

സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതിയാക്കുമെന്നും, അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. ബോംബെയിലെ ധാരാവിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് തട്ടിപ്പ് സംഘം ജെറി അമൽ ദേവിനോട് പറഞ്ഞത്.

ഒരാഴ്‌ചയോളം ഈ തട്ടിപ്പ് സംഘം ജെറി അമൽ ദേവിനെ ഫോണിൽ ബന്ധപ്പെട്ടുവെന്നും ഇത് ആരോടും പറയരുതെന്നും തട്ടിപ്പ് സംഘം പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരമെന്നും പണം പിൻവലിക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് ജെറി അമൽ ദേവ് പോലീസിൽ പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസിലാണ് പരാതി നൽകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...

കഴക്കൂട്ടം ഗവ എച്ച് എസ് എസിലെ സുരീലിവാണി റേഡിയോ ക്ലബ്ബിന് അംഗീകാരം

തിരുവനന്തപുരം: കണിയാപുരം ഉപജില്ലയിൽ റേഡിയോ ക്ലബുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ വച്ച് കഴക്കൂട്ടം...
Telegram
WhatsApp