spot_imgspot_img

രജിസ്ട്രേഷൻ വകുപ്പ് ആധുനികീകരണത്തിന്റെ പാതയിൽ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Date:

spot_img

തിരുവനന്തപുരം: സുതാര്യമായും വേഗത്തിലും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന വിധം ആധുനികീകരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ജനങ്ങൾക്ക് സേവനം എളുപ്പം ലഭിക്കാൻ നിരവധി പരിഷ്കരണങ്ങളാണ് വകുപ്പിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സേവനങ്ങൾ ഓൺലൈനിലൂടെ ലളിതമായി ലഭ്യമാക്കി വരികയാണ്. വിവാഹ രജിസ്ട്രേഷന് ഓൺലൈൻ അപേക്ഷ, വീടുകളിൽ തന്നെ വിവാഹ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാക്കി വരികയാണ്. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് ആരംഭിക്കുന്ന എൻ്റെ ഭൂമി പോർട്ടൽ വഴി ഭൂമിയുടെ രജിസ്ട്രേഷൻ എളുപ്പമാകും. ഭൂമിയുടെ രജിസ്ട്രേഷൻ നടത്തുന്നതോടൊപ്പം തന്നെ സർവ്വേ സ്കെച്ച് കൂടി ഉൾപ്പെടുത്തി രേഖകൾ ലഭിക്കും എന്നതാണ് ഇതിൻ്റെ പ്രയോജനം. രേഖകൾ സംസ്ഥാനത്ത് എവിടെയും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

വർക്കലയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വി. ജോയ് എംഎൽഎയും ചിറയിൻകീഴ് വി. ശശി എംഎൽഎയും അധ്യക്ഷന്മാരായി. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം....

കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീ പിടിച്ചു

കുളത്തൂർ: കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്....

ചിറയിൻകീഴിൽ യുവാവിനെ കുത്തികൊന്ന സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തി കൊന്നു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി...

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് 'കരുതലും കൈത്താങ്ങു'മായി...
Telegram
WhatsApp