spot_imgspot_img

ഇന്നലെ മാത്രം തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലായി വാഹനാപകടങ്ങളില്‍ മരിച്ചത് അഞ്ചുപേര്‍

Date:

തിരുവനന്തപുരം: തിരുവോണനാളിൽ തലസ്ഥാന ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. വര്‍ക്കലയിലും കഴക്കൂട്ടത്തും മംഗലപുരത്തുമാണ് അപകടങ്ങൾ നടന്നത്. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

വര്‍ക്കല കുരയ്ക്കണ്ണി ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്നലെ രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടമുണ്ടായത്. ഒരു ബൈക്കിൽ 3 പേരും ഒരു ബൈക്കിൽ രണ്ടു പേരുമാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിൽ മൂന്ന് യുവാക്കൾ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഇടവ തോട്ടുമുഖം സ്വദേശികളായ ആനന്ദബോസ് (19), ആദിത്യന്‍(19), വര്‍ക്കല പുന്നമൂട് സ്വദേശി ജിഷ്ണു (20)എന്നിവരാണ് മരിച്ചത്. ബാക്കി രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറിയാണ് ഒരാള്‍ മരിച്ചത്. ശാസ്തവട്ടം സ്വദേശി ഷൈജുവാണ് മരിച്ചത്. കഴക്കൂട്ടത്ത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp