ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്. സുപ്രീം കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന യൂട്യൂബ് ചാനലാണ് ഹാക്ക് ചെയ്തിരിക്കുന്നത്. നിലവിൽ ഇപ്പോൾ ഇതിൽ കാണിക്കുന്നത് അമേരിക്ക ആസ്ഥാനമായ റിപ്പിള്‍ ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ്.
മാത്രമല്ല സുപ്രീം കോടതി നടപടികള്‍ സംബന്ധിച്ച് മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളൊന്നും യൂട്യൂബ് അക്കൗണ്ടില്‍ ഇപ്പോള്‍ കാണാനില്ല. നിലവിൽ യൂട്യൂബില്‍ സുപ്രീംകോടതി ലൈവ് സ്ട്രീമിംഗ് നോക്കുമ്പോൾ റിപ്പിള്‍ ലാബിന്റെ ക്രിപ്‌റ്റോ കറന്‍സി വീഡിയോകളാണ് കാണുന്നത്.