spot_imgspot_img

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

Date:

spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരത്താണ് സംഭവം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്.

ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ദാരുണാമായ സംഭവം നടന്നത്. കുഞ്ഞിന്‍റെ പുറത്തേക്ക് ഊഞ്ഞാൽ കെട്ടിയിരുന്ന കോണ്‍ക്രീറ്റ് തൂണ്‍ പൊട്ടി വീഴുകയായിരുന്നു. വീടിനോട് ചേർന്ന് സിമന്റ് തൂണിൽ സാരി ഉപയോ​ഗിച്ചായിരുന്നു ഊഞ്ഞാൽ കെട്ടിയിരുന്നു.

കുട്ടിയുടെ വീടിനു സമീപത്തെ ബന്ധുവിന്‍റെ വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. ഋതിക്കിന്റെ അച്ഛന് സുഖമില്ലാത്തതിനാൽ അച്ഛനും അമ്മയും കൂടെ മകനെ അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ ഏൽപ്പിച്ചിട്ട് ആശുപത്രിയിൽ പോകുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.

ഉടൻ തന്നെ കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസ്: മുഖ്യ പ്രതി കീഴടങ്ങി

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി കീഴടങ്ങി....

സൗജന്യ ഭക്ഷണ,മരുന്ന് ബാങ്കുകൾ; രോ​ഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്ച് ആർ.സി.സി

തിരുവനന്തപുരം: രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി...

തിരുവനന്തപുരം പാങ്ങപ്പാറ എഫ് എച്ച് സി കാൻ്റീനിലെ ഭക്ഷണത്തിൽ ജീവനുള്ള അട്ട: കാന്റീൻ പൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറ ഫാമിലി ഹെൽത്ത് സെൻ്ററിലെ കാൻ്റീനിലെ ഭക്ഷണത്തിൽ ജീവനുള്ള...

തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി

തിരുവനന്തപുരം: തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു കൊടിയേറി. ഭക്ഷ്യ -...
Telegram
WhatsApp