spot_imgspot_imgspot_img

ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Date:

തിരുവനന്തപുരം: ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ വിലാസത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 30 വയസായിരുന്നു. കൊല്ലായികടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് രാഹുലിനെ കാണാതായത്. സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല. ഫോണും പേഴ്‌സും മറ്റു സാധനങ്ങളുമൊക്കെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഒരുപാട് അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലായിക്കടവിന് സമീപം രാഹുലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഫയർ ഫോഴ്സിലെ സ്കൂബ ഡൈവിങ് ടീം രാവിലെ മുതൽ തിരച്ചിൽ ആരംഭിക്കുകയും വൈകുന്നേരത്തോടെ മൃതദേഹം ലഭിക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ...

വിമാന ഇന്ധന വില കുതിച്ചുയരുന്നു; ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാമെന്ന് വിമാന കമ്പനികൾ

ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ...

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ഒരു ലിറ്ററിന് നാല്...

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....
Telegram
WhatsApp