spot_imgspot_imgspot_img

പോത്തൻകോട് വാവറയമ്പലത്ത് മോഷണ പരമ്പര: രണ്ടു വീട്ടിൽ മോഷണവും ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നു

Date:

തിരുവനന്തപുരം: പോത്തൻകോട് വാവറയമ്പലത്ത് മോഷണ പരമ്പര. രണ്ടു വീട്ടിൽ മോഷണവും ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നു. മൂന്നും നടന്നത് ഒരേ ദിവസം ആണെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ വാവറയമ്പലം ആനയ്ക്കോട്ടാണ് മോഷണങ്ങൾ നടന്നത്. ആനയ്ക്കോട് പുതുവൽപുത്തൻവീട് ( ഷാലിമാർ)ൽ എം.ഷിഹാബുദ്ദീന്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിൽ ആളില്ലാത്ത സമയത്ത് ആയിരുന്നു മോഷണം. ഓണാവധിയും നബി ദിനാഘോഷവും പ്രമാണിച്ച് ഷിഹാബുദ്ദീൻ മംഗലാപുരത്ത് മകന്റെ വീട്ടിലായിരുന്നു. 14 ആം തിയതി വൈകുന്നേരമാണ് ഷിഹാബുദ്ദീൻ ഇവിടെ ഇന്ന് പോയത്. തുടർന്ന് ഇന്നലെ രാവിലെ ഏഴരയ്ക്കാണ് മടങ്ങിയെത്തിയത്. അപ്പോഴാണ് മോഷണവിവരം അറിയുന്നത്.

വീടിന്റെ കിഴക്കു വശത്തെ വാതിൽ ഏതോ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. മാത്രമല്ല കിടപ്പു മുറിയിൽ എല്ലാം വാരിവലിച്ചിട്ടു പരിശോധിച്ച നിലയിലായിരുന്നു.  ഷിഹാബുദ്ദീന്റെ വീട്ടിൽ നിന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 50,000 രുപയുമാണ് കവർന്നത്. ഉടൻ തന്നെ ഇവർ പോലീസിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഷിഹാബുദ്ദീന്റെ വീടിനു പുറമെ വാവറയമ്പലം മണ്ണറകോണത്തു വീട്ടിൽ റാഹിലയുടെ വീട്ടിലും മോഷണം നടന്നു. ഇവിടെയും മോഷണം നടന്ന സമയത്ത് ആൾ താമസമുണ്ടായിരുന്നില്ല. റാഹില ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. 18ന് ആയിരിക്കണം ഇവിടെ മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.

വീടിന്റെ പിറകു വശത്തെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയിരിക്കുന്നത്. ഇവിടെ നിന്ന് വിലകൂടിയ ഒരു വാച്ചും രണ്ടു ജോഡി സ്വർണ കമ്മലും പണവുമാണ് മോഷ്ടിച്ചത്.

കൂടാതെ ഈ പ്രദേശത്ത് ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നിരുന്നു. ആനയ്ക്കോട് ചന്ദ്രലേഖയുടെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. എന്നാൽ ഇവിടെ നിന്നും ഒന്നും കിട്ടിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp