spot_imgspot_imgspot_img

പൗണ്ടുകടവ് മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു.

Date:

കഴക്കൂട്ടം: കൗമാരക്കാരിലെ കായിക വിനോദം പ്രോത്സാഹിപ്പിക്കുകയെന്ന സംസ്ഥാന സർക്കാർനയത്തിന്റെ ഭാഗമായി നഗരസഭയുടെ പൗണ്ടുകടവ് വാർഡിലെ മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു.

പൗണ്ടുകടവ് മാർക്കറ്റിന് സമീപത്തെ സർക്കാർഭൂമിയിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. 88 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന മഡ് കോർട്ട് സ്റ്റേഡിയം ആധുനിക നിലവാരത്തിലാണ് നിർമ്മിക്കുന്നത്. കേരള സ്പോർട്സ് ഫൗണ്ടേഷന്റെയും മേൽനോട്ടത്തിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം. കൗൺസിലർ ജിഷജോൺ അദ്ധ്യക്ഷത വഹിച്ചു,

സ്പോർട്‌സ് കേരള ഫൗണ്ടേഷൻ എൻജിനിയർ അനിൽകുമാർ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, സ്പോർട്സ്കേരളമാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ്, കൗൺസിലർ ബി നാജ, ആർ രാജേഷ്, ശ്യാം കുളത്തൂർ , നിസാം, ഷമ്മി,കെജി ഗോപിനാഥ്, ഷാഫി, ഷിബു, നാസിം, എംഎ സമദ്, ഉബൈദാബീവി, വി വിജയകുമാർ, സദനരാജൻ, വി സതീശൻ തുടങ്ങിയവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp