spot_imgspot_imgspot_img

കാക്കാമൂല ബണ്ട് റോഡിൽ ഗതാഗത നിയന്ത്രണം

Date:

തിരുവനന്തപുരം: കാക്കാമൂല -പൂങ്കുളം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാക്കാമൂല ബണ്ട് റോഡിന് കുറുകെ വെള്ളയാണി പാലത്തിന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി, ഈ റോഡ് രണ്ട് വർഷത്തേക്ക് അടച്ചിടുമെന്ന് കെ. ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. സെപ്റ്റംബർ 26 മുതൽ രണ്ട് വർഷത്തേക്കോ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതു വരെയോ ഈ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തി.

തിരുവല്ലം ഭാഗത്ത് നിന്ന് കല്ലിയൂർ ഭാഗത്തേക്കും, തിരിച്ചും പോകുന്ന വാഹനങ്ങൾക്കുള്ള റൂട്ട്.

1. കെ.എസ്.ആർ.ടി.സി ബസ്, മറ്റ് വലിയ വാഹനങ്ങൾക്കുള്ള പ്രധാന റൂട്ട്

തിരുവല്ലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൂങ്കുളം ജംഗ്ഷനിൽ നിന്നും വലത് തിരിഞ്ഞ് വെങ്ങാനൂർ-പെരിങ്ങമ്മല-കാക്കാമൂല-കല്ലിയൂർ വഴി ബാലരാമപുരത്തേക്ക് പോകണം.

2. ടു വീലർ, ത്രീ വീലർ, ഫോർ വീലർ വാഹനങ്ങൾക്കുള്ള റൂട്ട്

തിരുവല്ലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൂങ്കുളം ജംഗ്ഷനിൽ നിന്നും വലത് തിരിഞ്ഞ് കോളിയൂർ – മുട്ടയ്ക്കാട് – ആയുർവേദ ആശുപത്രി റോഡ് വഴി – കാരിക്കുഴി – കാക്കാമൂല വഴി കല്ലിയൂർ ഭാഗത്തേക്ക് പോകണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp