spot_imgspot_imgspot_img

സെപ്റ്റംബർ 29 ന് ലോകഹൃദയ ദിനം ആചരിക്കുന്നു

Date:

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി ലോകഹൃദയ ദിനമായ സെപ്റ്റംബര്‍ 29 ആം തീയതി ഹൃദ്രോഗപ്രതിരോധത്തിനായി ആചരിക്കുന്നു. കേരള സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്ക് നല്‍കിവരുന്ന പ്രാധാന്യത്തെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

രാവിലെ 6:30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ 06:30 ക്ക് മ്യൂസിയം പ്രവേശന കവാടത്തില്‍ ലോക ഹൃദയദിന സന്ദേശം മുന്‍നിര്‍ത്തിയുള്ള ഫ്ലാഷ് മൊബ് നടക്കും. തുടർന്ന് രാവിലെ 07:00 മണി ലോക ഹൃദയദിന വാക്കത്തോണ്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യുകയും വോക്കത്തോണില്‍ പങ്കെടുക്കുകയും ചെയ്യുന്നു. മ്യൂസിയം പ്രവേശന കവാടത്തില്‍ നിന്നാരംഭിക്കുന്ന വാക്കത്തോണ്‍, വെള്ളയമ്പലം റൌണ്ട് എബൌട്ട് ചുറ്റി, മാനവീയം വീഥി വഴി ഇന്സ്ടിട്യൂഷന്‍ ഓഫ് എഞ്ചിനീയേര്‍സ് ഹാളില്‍ സമാപിക്കുന്നു.

രാവിലെ 07:30 ക്ക് ഇന്സ്ടിട്യൂഷന്‍ ഓഫ് എഞ്ചിനീയേര്‍സ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കുന്നു. ഹൃദ്രോഗ ചികിത്സാ വിദഗ്ദര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ നയിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയ നിവാരണത്തിന് വേദി ഒരുക്കുന്നു. കൂടാതെ ആകസ്മികമായി ഉണ്ടാകുന്ന ഹൃദ്രോഗ ബാധയില്‍ അടിയന്തിരമായി നല്‍കേണ്ട കാര്‍ഡിയോപള്‍മനറി റിസസിറ്റേഷന്‍ എങ്ങനെ നല്‍കാം എന്നതിനുള്ള ഡെമണ്‍സ്ട്രേഷനോടു കൂടെയുള്ള പരിശീലനം നല്‍കുന്നു.

രാവിലെ 10:30 ക്ക് ലോകഹൃദയ ദിനത്തിന്റെ ഔപചാരികമായ ഉത്ഘാടന സമ്മേളനം. സ്വാഗതം: പ്രൊഫ. ഡോ. കെ. ശിവപ്രസാദ് (കാര്‍ഡിയോളജി വിഭാഗം മേധാവി & ഡയറക്ടര്‍, കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍) അധ്യക്ഷ പ്രസംഗം :. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ഉത്ഘാടനം: . വീണാ ജോര്‍ജ്  (ആരോഗ്യ വകുപ്പ് മന്ത്രി) മെഡിക്കല്‍ ക്യാമ്പ് ഉത്ഘാടനം – വി. ശിവന്‍കുട്ടി, (പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി),ഹൃദയദിന സന്ദേശം മുഖ്യ പ്രഭാഷണം രാജന്‍ നാംദേവ് ഖോബ്രഗഡെ ഐ.എ.എസ് (അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യം, വകുപ്പ്).

മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി, താഴെ പറയുന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര്, വയസ്സ്, സ്ഥലം എന്നിവ മെസ്സേജ് ചെയ്യുക. വാട്ട്സ്ആപ്പ് നമ്പര്‍ 89219 79171

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. കെ ശിവപ്രസാദ്, ഡയറക്ടര്‍, കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍, & കാര്‍ഡിയോളജി വകുപ്പ് മേധാവി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഡോ. മാത്യു ഐപ്പ്, പ്രൊഫസര്‍, കാര്‍ഡിയോളജി വിഭാഗം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഡോ. സിബു മാത്യു, പ്രൊഫസര്‍, കാര്‍ഡിയോളജി വിഭാഗം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.എന്നിവര്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp