spot_imgspot_imgspot_img

ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി നല്‍കി നടി

Date:

തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി നല്‍കി നടി. 2007 ജനുവരിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് നടിയുടെ മൊഴിയിൽ പറയുന്നത്.

ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഭയന്നിട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു.

കൂടാതെ ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചുവെന്നും ഹോട്ടല്‍ മുറിയില്‍ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും ആരോപണമുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നത്. അതെ സമയം സംഭവത്തിൽ പ്രതികരണവുമായി ബാലചന്ദ്ര മേനോൻ രംഗത്തെത്തി. നടി ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും നിയമനടപടിക്കൊരുങ്ങുന്നുവെന്നുമാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp