spot_imgspot_img

28-ാമത് വിസ്‌ഡം പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഗ്ലോബൽ കോൺഫറൻസ് കഴക്കൂട്ടത്ത്

Date:

spot_img

തിരുവനന്തപുരം : വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 28-ാമത് വിസ്‌ഡം പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഗ്ലോബൽ കോൺഫറൻസ് അനന്തപുരിയുടെ ഐ.ടി തലസ്ഥാനമായ കഴക്കൂട്ടത്ത് നടക്കും.

കഴക്കൂട്ടം അൽ-സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 11,12,13 തീയതികളിലായാണ് ത്രിദിന സമ്മേളനം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആറ് വേദികളിൽ ഇംഗ്ലീഷ്, മലയാളം, അറബി, തമിഴ് ഭാഷകളിലുള്ള 69 സെഷനുകളിലാണ് സമ്മേളനം നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പടങ്കടുക്കും. ഇന്ത്യയിലെയും വിദേശത്തേയും അക്കാദമിക വിദ്ഗ്ദരും പണ്ഡിതരും വിഷയാവതരണങ്ങൾ നടത്തും.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, മുൻ മന്ത്രി രമേശ് ചെന്നിത്തല, Dr.ശശി തരൂർ എം.പി , എ.എ.റഹീം എം.പി , സഞ്ചയ് സിംഗ് എം.പി (ഡൽഹി), കെ.എസ്.ശബരീനാഥൻ, പി.കെ.ഫിറോസ് അടക്കമുള്ള പ്രമുഖർ വിവിധ ദിവസങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം: പ്രതിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്ന മോഷണ കേസിൽ പ്രതിയുടെ മൊഴി...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്....

പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി....

തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം ; കോട്ടൺഹിൽ ചാമ്പ്യന്മാർ

തിരുവല്ലം : തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആവേശകരമായ പരിസമാപ്തി. രണ്ട്...
Telegram
WhatsApp