spot_imgspot_imgspot_img

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് നാളെ തുടക്കം

Date:

ആറ്റിങ്ങൽ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് നാളെ (ബുധൻ) തുടക്കം കുറിക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, ഗണിതശാസ്ത്രമേള , മാനവിക ശാസ്ത്രമേള, പ്രവർത്തിപരിചയമേള , ഐടി മേള എന്നിവ ഉണ്ടായിരിക്കും.

ആറ്റിങ്ങൽ ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ , ഡയറ്റ് ആറ്റിങ്ങൽ എന്നിവിടങ്ങളിലായാണ് മേളകൾ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് നിർവഹിക്കും. ഉദ്‌ഘാടന സമ്മേളനത്തിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി അധ്യക്ഷത വഹിക്കും, യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺമാരായ ഗിരിജ, ഷീജ എസ്, രമ്യ സുധീർ , എസ് എം സി ചെയർമാൻ ഡോ: രതീഷ് നിരാല, ആറ്റിങ്ങൽ ഉപജില്ലാ ഓഫീസർ പി. സജി പ്രിൻസിപ്പാൽ ഉദയ കുമാരി, എച്ച് എം ഗീത.കെ ,പി ടി എ പ്രസിഡൻ്റ് സന്തോഷ് എന്നിവർ പങ്കെടുക്കും.

ബുധനാഴ്ച പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്ര മേള, ഐ.ടി മേള എന്നിവയും, വ്യാഴാഴ്ച ശാസ്ത്രമേള, സാമൂഹ്യശാസ്ത്ര മേള – ഐടി മേള എന്നിവയും നടക്കും.

സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക പങ്കെടുക്കും. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp