spot_imgspot_imgspot_img

തിരുവനന്തപുരത്ത് ദളിത് വിദ്യാർഥിനിയെ സാങ്കൽപ്പിക കസേരയിൽ ഒന്നര മണിക്കൂർ ഇരുത്തി; അധ്യാപികയ്‌ക്കെതിരെ പരാതി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദളിത് വിദ്യാർഥിനിയെ സാങ്കൽപ്പിക കസേരയിൽ ഒന്നര മണിക്കൂർ ഇരുത്തിയെന്ന് പരാതി. തിരുവനന്തപുരം വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂളിലാണ് സംഭവം നടന്നത്. പീഡനത്തെ തുടർന്ന് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു വീ​ണു.

സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിലും പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കേളുവിനും പരാതി നൽകിയിട്ടുണ്ട്. വെള്ളായണി സ്പോർട്സ് സ്കൂളിലെ താൽക്കാലിക നിയമനത്തിലൂടെ വന്ന അധ്യാപിക ലിനുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. കുട്ടി അവധി അവധിയെടുത്തതിൽ പ്രതികാര നടപടിയായാണ് അദ്ധ്യാപിക കുട്ടിയെ സാങ്കല്പിക കസേരയിൽ ഇരുത്തിയത്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയെ കാണാനായി ‘അമ്മ എത്തിയപ്പോഴാണ് ഈ പീഡന വിവരം പുറത്തറിയുന്നത്.

കുട്ടി അമ്മയോട് ശാരീരിക പ്രശ്നങ്ങൾ പങ്കുവച്ചിരുന്നു. നല്ല നടുവേദന അനുഭവപ്പെടുന്നുമെന്നും കുട്ടി അമ്മയോട് പറഞ്ഞു. ഇതേ തുടർന്ന് വിദ്യാർഥിനിയെ തിരുവല്ലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിൽ പരാതി നൽകിയത്. പരാ​തി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp