spot_imgspot_img

ജനസംഖ്യയിൽ യുവതയുടെ അനുപാതം കുറയുന്നത് ഗൗരവകരം: മന്ത്രി കെ. എൻ. ബാലഗോപാൽ

Date:

spot_img

തിരുവനന്തപുരം: ജനസംഖ്യയിലെ യുവതയുടെ അനുപാതത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവ് ഗൗരവകരവും ഇത് സമൂഹത്തിന്റെ കെട്ടുറപ്പിനെതന്നെ ബാധിക്കുമെന്നും മന്ത്രി കെ. എൻ. ബാലഗോപാൽ. തിരുവനന്തപുരം അൽ സാജ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന ‘പ്രോഫ്കോൺ’ ത്രിദിന ആഗോള പ്രൊഫഷണൽ വിദ്യാർഥി സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ- തൊഴിൽ മേഖലകൾ തേടി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയാണ് സൂചിപ്പിക്കുന്നത് എന്ന് പറയുമ്പോഴും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ഇന്ത്യയിലെ മൊത്തം ശരാശരി 7 ശതമാനമാണെന്നിരിക്കെ കേരളത്തിൽ അത് 20 ആണെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

അറിവിനൊപ്പം സാമൂഹിക ബോധവും മനുഷ്യത്വവും ഉണ്ടാക്കിയെടുക്കേണ്ടത് വിദ്യാർത്ഥി കൂട്ടായ്മകളുടെ കടമയാണ്. വിദ്യാർഥി കൂട്ടായ്മകൾ എന്നും സന്തോഷം നൽകുന്നതാണെന്നും നവീന ചിന്തകളിലൂടെ സമൂഹത്തെ മുന്നേക്ക് നയിക്കേണ്ടവരാണ് വിദ്യാർഥികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വക്കം മൗലവി, അബ്ദുൽ കലാം ആസാദ് എന്നിവരുടെ തുടർച്ചക്കാറാണ് വിസ്ഡത്തിൻ്റെ പൈതൃകം എന്ന് മനസിലാക്കുന്നു. ഇവരൊക്കെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരും വിദ്യഭ്യാസ മുന്നേറ്റമുണ്ടാക്കാൻ ശ്രദ്ധിച്ചവരുമാണ്. ഇത്തരം സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതാ ക്കൾ ഉണ്ടാക്കിയ മുന്നേറ്റത്തിന് ഉദാഹരണങ്ങളാണ് അലിഗർ, ബനാറസ് പോലെയുള്ള യൂണിവേഴ്സിറ്റികൾ എന്നാണ് ഇവയുടെ പിന്നിലെ ചരിത്രങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത്.

വ്യവസായ വിപ്ലവത്തിൻ്റെ ഭാഗമായി പ്രൊഫഷണൽ മേഖലയെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിവുള്ള എ. ഐ. പോലെയുള്ള സാങ്കേതിക മുന്നേറ്റങ്ങൾ നിലനിൽക്കുന്നു. അറിവിൻറെ അടിസ്ഥാനത്തിലുള്ള നേട്ടങ്ങളിലൂടെ നാം മുന്നോട്ടുപോകുമ്പോഴു ഏറ്റവും പ്രധാനമായി ഉണ്ടാകേണ്ട മനുഷ്യത്വം എന്നത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതിന് നമ്മുടെ അറിവും സാങ്കേതിക വിദ്യകളും പര്യാപ്തമല്ലാതെവരുന്നു എന്നതിനുദാഹരണമാണ് തൊഴിൽ രംഗത്തടക്കം നടന്നുവരുന്ന ചൂഷണങ്ങൾ. അറിവിനൊപ്പം സാമൂഹിക ബോധം കൂടി ഉണ്ടാക്കിയെടുക്കുക എന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം അത് നൽകുക എന്നുള്ളതാണ് ഇത്തരം സംഘടനകളുടെ ഉത്തരവാദിത്തം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അറിവിനൊപ്പം സാമൂഹിക ബോധം കൂടി ഉണ്ടാക്കിയെടുക്കുക എന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം അത് നൽകുക എന്നുള്ളതാണ് ഇത്തരം സംഘടനകളുടെ ഉത്തരവാദിത്തം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. മായീൻ ഹാജി, ഡൊ. പി.പി. നസീഫ്, ഷമീൽ മഞ്ചേരി, അർഷദ് അൽ ഹികമി താനൂർ എന്നിവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി...

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണ്ണ വില. ഇന്ന് പവന് 640 രൂപയാണ്...

വഴയില-പഴകുറ്റി നാലുവരിപ്പാത : ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കും വഴയില -പഴകുറ്റി നാലുവരി പാത...

ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതി പിടിയിൽ

ആലുവ: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ. ആലുവയിലാണ് സംഭവം. കണ്ണുര്‍...
Telegram
WhatsApp