spot_imgspot_imgspot_img

ശബരിമലയിൽ മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ല; മന്ത്രി വി എൻ വാസവൻ

Date:

കോട്ടയം: ശബരിമല ദര്‍ശനത്തിന\ന് ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഡയറക്റ്റ് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും എന്നാൽ മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സംബന്ധിച്ച് വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകുമെന്നും കാര്യങ്ങൾ മനസിലാക്കാതെ ആണ് ചിലർ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്തരുടെ സുരക്ഷിതത്വമാണ് ലക്ഷ്യം. ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ല. ബോധപൂര്‍വം ആരെങ്കിലും പ്രശ്‌നം സൃഷ്ടിക്കാന്‍ വന്നാല്‍ നേരിടുമെന്നും മന്ത്രി പറഞ്ഞു. ഭക്തർക്ക് പൂർണമായും ദർശനം ഉറപ്പാക്കും. ഇതിനായി വിവിധ ഇടത്തവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കും. ഇത് വഴി ആളുകളുടെ രേഖകൾ പരിശോധിച്ച് ദർശന സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ...

വിമാന ഇന്ധന വില കുതിച്ചുയരുന്നു; ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാമെന്ന് വിമാന കമ്പനികൾ

ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ...

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ഒരു ലിറ്ററിന് നാല്...

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....
Telegram
WhatsApp