spot_imgspot_img

മാറ്റങ്ങൾക്കായി കാതോർക്കുക : ഡോ. ശശി തരൂർ എം.പി

Date:

spot_img

തിരുവനന്തപുരം: പ്രൊഫഷണലുകൾ പുതിയ മാറ്റങ്ങൾക്കായി കാതോർക്കണമെന്ന് ഡോ. ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ തലമുറയെ എന്ത് ചിന്തിക്കണമെന്നല്ല, എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കണം. ചട്ടക്കൂടിനപ്പുറം പുതിയ സാധ്യതകൾ തേടാൻ വിദ്യാർഥികൾ തയ്യാറാകണം.

2030 ഓടെ നിലവിലെ തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ രൂപപ്പെടുകയും 30 ശതമാനം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുകയും ചെയ്യും. നമ്മൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നതല്ല ഭാവിയിൽ പഠിപ്പിക്കേണ്ടി വരിക. മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ വിദ്യാർഥികൾ പ്രാപ്തി നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

*പെൺകരുത്തിന്റെ മികവിൽ പ്രൊഫഷണൽ വിദ്യാർത്ഥിനി സമ്മേളനം*

തിരുവനന്തപുരം : സംഘാടന മികവും തികഞ്ഞ അച്ചടക്കവും തീർത്ത് രണ്ട് രാവും മൂന്ന് പകലുകളും വൈജ്ഞാനിക മുന്നേറ്റത്തിന്റ കരുത്ത് പകർന്ന ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിന് ഉജ്ജ്വല സമാപനം.

ആയിരക്കണക്കിന് വിദ്യാർത്ഥിനികൾക്ക് മാത്രമായി ഒരുക്കിയ പ്രത്യേക വേദിയിലെ ആങ്കറിംഗ്, വീഡിയോ റെക്കോർഡിംഗ്, ക്വിസ്, വിവിധ മൽസരങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, പ്രബന്ധാവതരണങ്ങൾ, ആക്റ്റിവിറ്റികൾ, വളണ്ടിയർ പ്രവർത്തനങ്ങൾ, ഭക്ഷണ വിതരണം എന്നിവക്ക് ക്യാമ്പസ് വിദ്യാർത്ഥിനികൾ തന്നെ നേതൃത്വം നൽകിയത് വേറിട്ട അനുഭവമായി. രാജ്യത്തിന്റ വിവിധ പ്രൊഫഷണൽ കാമ്പസുകളിൽ നിന്നും വിദ്യാർത്ഥിനികളുടെ വർദ്ധിച്ച സാന്നിദ്ധ്യം കൊണ്ട് സമ്മേളനം വേറിട്ടതായി.

മലപ്പുറം താനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സബീജ ബഷീർ, വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഡോ. ജസ്‌ന മീമ്പറ്റ എന്നിവർ അതിഥികളായി. വിസ്ഡം വിമൺ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ, ജനറൽ സെക്രട്ടറി ഡോ. റസീല, ട്രഷറർ ടി.കെ. ഹനീന, സെക്രട്ടറി റെജുവ ജമാൽ, വിസ്ഡം ഗേൾസ് പ്രസിഡന്റ് എം. നുബ്‌ല, ഡി. അലിഫ, എൻ. നെഹ ഫാത്തിമ, എം. നുബ്‌ല, ഷിഫ ഹാരിസ്, ഡോ. യാസ്മിൻ പട്ടാമ്പി, നാഫിയ കെ. ജിനാന പർവീൻ, ടി.കെ. ഫിൽദ, സി.പി. ഹംദ ഫാത്തിമ, ഫാത്തിമ ഫഹ്മി, വിസ്ഡം വിമൺ പലാക്കാട് ജില്ലാ നിർവാഹക സമിതി അംഗം സുമയ്യ പട്ടാമ്പി, റെജുവ ജമാൽ, അലീഫ സുഹൈർ, തസ്നി താജുദ്ധീൻ, ഹസ്ന ബിൻത്ത് അഷ്റഫ്, ഉമ്മു സാറ എന്നിവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണ്ണ വില. ഇന്ന് പവന് 640 രൂപയാണ്...

വഴയില-പഴകുറ്റി നാലുവരിപ്പാത : ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കും വഴയില -പഴകുറ്റി നാലുവരി പാത...

ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതി പിടിയിൽ

ആലുവ: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ. ആലുവയിലാണ് സംഭവം. കണ്ണുര്‍...

അസിസ്റ്റീവ് ടെക്നോളജി കൂടുതൽ പ്രാപ്യമാക്കണം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: അസിസ്റ്റീവ് ടെക്നോളജിയുടെ പ്രാപ്യത അനിവാര്യമാണെന്ന് മന്ത്രി ആർ ബിന്ദു. ഭിന്നശേഷിക്കാർക്ക്...
Telegram
WhatsApp