spot_imgspot_imgspot_img

നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Date:

കൊച്ചി: ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബൈക്ക് യാത്രികനെ ഇടിച്ച ശേഷം കാർ നിര്‍ത്താതെ പോയെന്ന പരാതിയിലാണ് നടപടി. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം എട്ടാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാത്രിയിൽ അമിത വേ​ഗതയിലെത്തിയ കാർ സ്കൂട്ടറിലിടിക്കുകയും തുടർന്ന് കാർ നിർത്താതെ പോകുകയുമായിരുന്നു. സ്കൂട്ടർ ഉടമയായ മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഹമീം നൽകിയ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.

തെറ്റായ ദിശയിലാണ് കാർ സഞ്ചരിച്ചതെന്നും പരാതിയിൽ പറയുന്നു. വാഹനത്തിൽ താരത്തോടൊപ്പം വേറെയും ആൾക്കാർ ഉണ്ടായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...
Telegram
WhatsApp