spot_imgspot_img

സി.കെ നായുഡു ട്രോഫിയില്‍ ആറ് വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍

Date:

spot_img

തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ നായുഡു ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ നടന്ന മത്സരത്തില്‍ ആറു വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍. കേരളത്തിന്റെ ലെഗ്‌സ്പിന്നര്‍ ബൗളറാണ് കിരണ്‍. ആദ്യ ഇന്നിങ്‌സില്‍ ചണ്ഡീഗഢിനെ 412ല്‍ ഒതുക്കിയത് കിരണിന്റെ വിക്കറ്റ് വേട്ടയാണ്.

ചണ്ഡീഗഢ് ക്യാപ്റ്റന്‍ പരസ്, ഓള്‍ റൗണ്ടര്‍ നിഖില്‍ എന്നിവരെ പുറത്താക്കിയത് കിരണായിരുന്നു. കേരള ക്രിക്കറ്റിന്റെ യുവനിരയില്‍ സമീപ വര്‍ഷങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളില്‍ ഒരാളാണ് കിരണ്‍. അണ്ടര്‍ 16, അണ്ടര്‍ 19 വിഭാഗങ്ങളില്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ക്യാമ്പുകളിലേക്ക് കിരണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തൃശൂര്‍ അത്താണി സ്വദേശിയായ വിദ്യാസാഗറിന്റെയും നിത്യയുടെയും മകനാണ് കിരണ്‍. സെബാസ്റ്റ്യന്‍ ആന്റണി,ഡേവിസ് ജെ മണവാളന്‍, സന്തോഷ് എന്നീ പരിശീലകരാണ് കിരണിലെ ക്രിക്കറ്റ് താരത്തെ പരുവപ്പെടുത്തിയത്. സ്വാന്റണ്‍, ട്രൈഡന്റ് ക്ലബ്ബുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയാണ് യുവതാരം ക്രിക്കറ്റില്‍ സജീവമാകുന്നത്. വിവിധ ഏജ് ഗ്രൂപ്പ് വിഭാഗങ്ങളില്‍ കേരളത്തിനായി കളിച്ചിട്ടുള്ള കിരണ്‍ കഴിഞ്ഞ സീസണിലും സി കെ നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. മത്സരത്തില്‍ ചണ്ഡിഗഢ് ഏഴ് വിക്കറ്റിന് വിജയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണ്ണ വില. ഇന്ന് പവന് 640 രൂപയാണ്...

വഴയില-പഴകുറ്റി നാലുവരിപ്പാത : ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കും വഴയില -പഴകുറ്റി നാലുവരി പാത...

ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതി പിടിയിൽ

ആലുവ: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ. ആലുവയിലാണ് സംഭവം. കണ്ണുര്‍...

അസിസ്റ്റീവ് ടെക്നോളജി കൂടുതൽ പ്രാപ്യമാക്കണം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: അസിസ്റ്റീവ് ടെക്നോളജിയുടെ പ്രാപ്യത അനിവാര്യമാണെന്ന് മന്ത്രി ആർ ബിന്ദു. ഭിന്നശേഷിക്കാർക്ക്...
Telegram
WhatsApp