തിരുവനന്തപുരം: തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ സ്‌ട്രോക്ക് യൂണിറ്റിന് ക്വാളിറ്റി ആന്‍ഡ് അക്രഡിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ക്യൂ.എ.ഐ) അഡ്വാന്‌സ്ഡ് സ്‌ട്രോക്ക് സെന്റര്‍ അക്രിഡിറ്റേഷന്‍ ലഭിച്ചു. അത്യാധുനിക സ്‌ട്രോക്ക് സെന്ററുകള്‍ക്കാവശ്യമായ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേക പരിശീലനം നേടിയ മെഡിക്കല്‍ സ്റ്റാഫുകള്‍, രോഗിയുടെ സുരക്ഷ, മികച്ച പരിചരണം തുടങ്ങിയവ വിലയിരുത്തി ക്യൂ.എ.ഐ നല്‍കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്രഡിറ്റേഷനാണിത്. രാജ്യത്ത് സ്‌ട്രോക്കിനുള്ള വിദഗ്ദ്ധ പരിചരണം നല്‍കുന്ന ചുരുക്കം സെന്ററുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്. തെക്കന്‍ കേരളത്തില്‍ ഈ അക്രഡിറ്റേഷന് അർഹമാകുന്ന ആദ്യ ഹോസ്പിറ്റൽ കൂടിയാണ് കിംസ്ഹെൽത്ത്.
കിംസ്‌ഹെല്‍ത്തിലെ ന്യൂറോസയന്‍സസ് വിഭാഗത്തിന് കീഴില്‍ വരുന്ന സ്‌ട്രോക്ക് യൂണിറ്റില്‍ ന്യൂറോളജിസ്റ്റുകള്‍, റേഡിയോളജിസ്റ്റുകള്‍, ന്യൂറോസര്‍ജ്ജന്മാര്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍ എന്നിവരുടെ മുഴവന്‍ സമയ സേവനം ലഭ്യമാണ്.
ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ശ്യാംലാല്‍ എസ്, ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. സന്തോഷ് ജോസഫ്, ഡോ. മനീഷ് കുമാര്‍ യാദവ്, ന്യൂറോസര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത് ആര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ന്യൂറോസയന്‍സ് വിഭാഗത്തില്‍ അടിയന്തര ബ്രെയിന്‍ ഇമേജിങ്ങിനുള്ള സി.ടി സ്‌കാന്‍ അല്ലെങ്കില്‍ എം.ആര്‍.ഐ സ്‌കാന്‍, ഇന്‍ട്രാവീനസ് ത്രോംബോളിസിസ് തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങള്‍, മെക്കാനിക്കല്‍ ത്രോംബക്ടമി സാധ്യമായ അത്യാധുനിക കാത്ത് ലാബ്, ഡീകംപ്രസ്സീവ് ഹെമിക്രേനിയക്ടമി തുടങ്ങിയ ശസ്ത്രക്രിയാ പ്രൊസീജിയറുകള്‍ക്കുള്ള സൗകര്യങ്ങള്‍, സ്‌ട്രോക്കിനുള്ള വിദഗ്ധ പരിചരണം തുടങ്ങിയവ സജ്ജമാണ്. കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച നഴ്സുമാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍ തുടങ്ങിയവരുടെ സേവനവും യൂണിറ്റ് ഉറപ്പുനല്‍കുന്നു.
ആവശ്യമുള്ള എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യപരിചരണം നല്‍കുന്നതിലുള്ള കിംസ്‌ഹെല്‍ത്തിന്റെ പ്രതിബദ്ധധയെയാണ് ഈ അംഗീകാരം ചൂണ്ടിക്കാട്ടുന്നതെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കിംസ്‌ഹെല്‍ത്തിലെ ന്യൂറോസയന്‍സസ് വിഭാഗം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതില്‍ ഒന്നാണെന്നും ഇനിയും കൂടുതല്‍ ആളുകള്‍ക്ക് വിദഗ്ധ സേവനം നല്കാനാകുമെന്നും കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞു.