spot_imgspot_imgspot_img

മുതലപൊഴിയിൽ വീണ്ടും അപകടം; വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ മത്സ്യതൊഴിലാളി മരിച്ചു

Date:

തിരുവനന്തപുരം: മുതലപൊഴിയിൽ വീണ്ടും അപകടം. പെരുമാതുറ മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും മത്സ്യതൊഴിലാളി തെറിച്ച് കടലിൽ വീണ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് (53) മരിച്ചത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം അപകടത്തിൽപ്പെട്ടത്. ശക്തമായ തിര അടിച്ചപ്പോൾ കുമാർ വള്ളത്തിൽ നിന്ന് തെറിച്ച് കടലിൽ വീഴുകയായിരുന്നു. ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp