spot_imgspot_imgspot_img

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് തൃശൂരിൽ; 120 കിലോ സ്വർണം കണ്ടെത്തി

Date:

തൃശ്ശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് തൃശൂരിൽ തുടരുന്നു. തൃശൂരിലെ സ്വർണാഭരണ നിർമാണ ഫാക്‌ടറികളിൽ‌ ഉൾപ്പെടെ 74 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണമാണ് ഇതുവരെ പിടിച്ചെടുത്തത്.

അഞ്ച് വർഷത്തെ നികുതി വെട്ടിപ്പാണ് പല സ്ഥലങ്ങളിലും കണ്ടെത്തിയിരിക്കുന്നത്. പരിശോധന ഇനിയും തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ ചേർന്നാണ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നത്.

ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്നാണ് പരിശോധയ്ക്ക് പേരിട്ടിരിക്കുന്നത്. ഇന്നലെ രാവിലെയാണ് റെയ്‌ഡ്‌ ആരംഭിച്ചത്. ഇപ്പോൾ പരിശോധന നടക്കുകയാണ്. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...
Telegram
WhatsApp