spot_imgspot_imgspot_img

മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ വികസന പദ്ധതിക്ക്‌ കേന്ദ്ര അംഗീകാരം

Date:

തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്റെ മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ വികസന പദ്ധതി അംഗീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവായെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴി ഫിഷിങ് ഹാർബർ പദ്ധതിക്കായുള്ള പ്രാരംഭ പഠനങ്ങളും മാതൃകാ പഠനവും വിവരശേഖരണവും നടത്തിയതും അതിനുള്ള ചെലവ് വഹിച്ചതും സംസ്ഥാന സർക്കാരാണെന്നും മന്ത്രി പറഞ്ഞു.

നിലവിലെ ഫിഷിങ് ഹാർബറിന്റെ രൂപകൽപ്പന കേന്ദ്ര ഏജൻസിയായ സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച്‌ സ്‌റ്റേഷനായിരുന്നു നടത്തിയത്. പക്ഷേ പൊഴിയിൽ അപകടങ്ങൾ പതിവായതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പ്രശ്നപരിഹാരത്തിനും ഫിഷിങ് ഹാർബർ വികസനത്തിനുമായി പഠനം നടത്തിയത്.

177 കോടി രൂപയുടെ പദ്ധതിയുടെ ചെലവ് 60:40 എന്ന തോതിൽ കേന്ദ്രവും സംസ്ഥാനവും പങ്കിടും. 70.80 കോടി രൂപയാണ്‌ സംസ്ഥാന വിഹിതം. പദ്ധതി യാഥാർഥ്യമായാൽ 415 യന്ത്രബോട്ടുകൾക്ക്‌ ദിവസവും തുറമുഖത്ത്‌ എത്താം. ഇതുവഴി വർഷം 38,142 ടൺ മീൻ ഇറക്കുമതി ചെയ്യാനാകും. തീരത്തിന്റ ആഴം വർധിപ്പിച്ച്‌ മത്സ്യബന്ധനത്തിന് കൂടുതൽ സൗകര്യമൊരുക്കും. പുലിമുട്ടിന്റെ നീളം 425 മീറ്റർ വർധിപ്പിക്കും.

റോഡ് നവീകരണം, പാർക്കിങ്‌ ഏരിയ, ഡ്രെയിനേജ്, ലോഡിങ്‌ ഏരിയ നവീകരണം,വാർഫ് വിപുലീകരണം, ലേല ഹാൾ, ഓവർഹെഡാട്ടർ ടാങ്ക് നിർമ്മാണം, വിശ്രമകേന്ദ്രം, കടകൾ, ഡോർമിറ്ററി, ഗേറ്റ്, ലാൻഡ്സ്കേപ്പിങ്‌, നിലവിലുള്ള ഘടനകളുടെ നവീകരണം, യാർഡ്‌ലൈറ്റിങ്‌, പ്രഷർ വാഷറുകൾ, ക്ലീനിങ്‌ ഉപകരണങ്ങൾ നിരീക്ഷണ സംവിധാനം സ്‌ഥാപിക്കൽ, നാവിഗേഷൻ ലൈറ്റ്, മെക്കാനിക്കൽ കൺവെയർ സിസ്‌റ്റം, തുടങ്ങിയവയും യാഥാർഥ്യമാകും. തീരസംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp