spot_imgspot_imgspot_img

കിട്ടിയത് ആദ്യ സസ്പെൻഷനെന്ന് എൻ പ്രശാന്ത്

Date:

തിരുവനന്തപുരം: ജീവിതത്തില്‍ ആദ്യമായിട്ടാണ് സസ്‌പെന്ഷൻ കിട്ടുന്നതെന്ന് എൻ പ്രശാന്ത് ഐഎഎസ്. വാറോല കിട്ടിയ ശേഷം പ്രതികരിക്കാമെന്നാണ് എൻ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞത്. അഡീഷണൽ ചീഫ് സെക്രട്ടറിയെ അധിക്ഷേപിച്ചതിനാണ് അദ്ദേഹത്തിന് വകുപ്പുതല നടപടി നേരിടേണ്ടി വന്നത്.

ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രശാന്ത് പറഞ്ഞു. എല്ലാവരെയും സുഖിപ്പിച്ച് തനിക്ക് സംസാരിക്കാനാകില്ലെന്നും സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോള്‍ പോലും സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാപ്രയോഗം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാൽ കോർണർ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉത്തരവ് കൈപ്പറ്റിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും എൻ പ്രശാന്ത് വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ...

വിമാന ഇന്ധന വില കുതിച്ചുയരുന്നു; ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാമെന്ന് വിമാന കമ്പനികൾ

ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ...

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ഒരു ലിറ്ററിന് നാല്...

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....
Telegram
WhatsApp