spot_imgspot_imgspot_img

കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റില്‍ പ്രഭാസിന്റെ കല്‍ക്കിയും സലാറും

Date:

പ്രഭാസ് നായകനായ കല്‍ക്കി എഡി 2898, സലാര്‍ എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടി. പട്ടികയില്‍ രണ്ടാമതാണ് ചരിത്രം സൃഷ്ടിച്ച കല്‍ക്കി 2898 എഡിയുടെ സ്ഥാനം. കൂടുതല്‍ പേര്‍ ഗൂഗിള്‍ ചെയ്ത ചിത്രങ്ങളുടെ പട്ടികയില്‍ ഒമ്പതാമതാണ് പ്രഭാസ്-പൃഥ്വി കൂട്ടുകെട്ടില്‍ ഇറങ്ങിയ സലാര്‍ പാര്‍ട്ട്-1. ശ്രദ്ധ കപൂര്‍- രാജ്കുമാര്‍ റാവു പ്രധാന വേഷത്തിലെത്തിയ സ്ത്രീ -2 ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 2018 ല്‍ എത്തിയ ഹൊറര്‍ ചിത്രം സ്ത്രീയുടെ തുടര്‍ച്ചയായിരുന്നു സ്ത്രീ-2.

ബോളിവുഡ് ചിത്രം 12ത്ത് ഫെയില്‍, ലാപതാ ലേഡീസ്, ഹനുമാന്‍, മഹാരാജ, മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്,ആവേശം, ദി ഗോട്ട് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. എപ്പിക് സയന്‍സ് വിഭാഗത്തില്‍പ്പെട്ട നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കല്‍ക്കി എഡി. സംഘര്‍ഷവും കാലാവസ്ഥയും ദുരന്തവും മൂലം നശിപ്പിക്കപ്പെട്ട ഡിസ്‌ടോപിയന്‍ പ്രപഞ്ചത്തില്‍ സജ്ജീകരിച്ച ചിത്രം ശക്തനായ യോദ്ധാവായ ഭൈരവയുടെ കഥയാണ് പറയുന്നത്.

പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസ് നായകനായി എത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, അന്ന ബെന്‍, ശോഭന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പ്രഭാസ് വന്‍ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു കല്‍ക്കി. കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമയാണ് സലാര്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...
Telegram
WhatsApp