spot_imgspot_imgspot_img

മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ

Date:

തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസരമൊരുക്കുകയാണു കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ). മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ ‘ജീവനാകാം ജീവനേകാം’ ക്യാമ്പയിന് കൂടുതൽ പ്രചരണം ലഭിക്കുന്നതിനും അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി ഐഎഫ്എഫ്‌കെ വേദിയിൽ സംഘടിപ്പിച്ചിരിക്കന്ന രജിസ്‌ട്രേഷൻ ഡ്രൈവ് ശ്രദ്ധേയമാകുന്നു. ടാഗോർ തിയേറ്ററിലേക്കുള്ള മുഖ്യ പ്രവേശന കവാടത്തിനു സമീപമാണ് കെ-സോട്ടോ സ്റ്റാൾ.

ഐഎഫ്എഫ്‌കെയിലെത്തുന്നവർക്ക് രജിസ്‌ട്രേഷൻ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താം. രജിസ്‌ട്രേഷന് എത്തുന്നവർ ആധാർ നമ്പർ കൈയിൽ കരുതണം. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദുരീകരിക്കുന്നതിനുള്ള മികച്ച വേദിയാണിത്. സ്റ്റാളിലെത്തുന്നവർക്ക് കെ-സോട്ടോ പ്രതിനിധികൾ രജിസ്റ്റർ ചെയ്തു നൽകുന്നതായിരിക്കും. ഐഎഫ്എഫ്‌കെ സമാപിക്കുന്നത് വരെ രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ സ്റ്റാൾ പ്രവർത്തിക്കും. കെ-സോട്ടോയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് ksotto.kerala.gov.in

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp