spot_imgspot_imgspot_img

ഭിന്നഭാവങ്ങളുടെ സര്‍ഗോത്സവത്തിന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ സമാപനം

Date:

തിരുവനന്തപുരം: ഭിന്നശേഷി കലാപ്രതിഭകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമായ കേരള സമ്മോഹന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ സമാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ മാജിക്, സംഗീതം, നൃത്തം, ചിത്രരചന, ഉപകരണ സംഗീതം തുടങ്ങിയ ഇനങ്ങളില്‍ തങ്ങളുടെ കലാവൈഭവം അവതരിപ്പിച്ചത്.

മാജിക് പ്ലാനറ്റിന്റെ പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേരള സമ്മോഹന്‍ എന്ന പേരില്‍ കലോത്സവം സംഘടിപ്പിച്ചത്. കലോത്സവം കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

മുരുകന്‍ കാട്ടാക്കടയുടെ കവിതാലാപനം കലോത്സവത്തിന് മാറ്റുകൂട്ടി. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ വേദികളില്‍ ഭിന്നശേഷി പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ അരങ്ങേറി. കലോത്സവത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ വിതരണം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp