spot_imgspot_imgspot_img

മംഗലപുരത്ത് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് കറുത്ത വസ്ത്രത്തിന് വിലക്കേർപ്പെടുത്തി സ്കൂൾ അധികൃതർ

Date:

മംഗലപുരം: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പങ്കെടുക്കുന്ന പരിപാടിക്ക് കറുത്ത വസ്ത്രത്തിന് വിലക്ക് ഏർപ്പെടുത്തി സ്കൂൾ അധികൃതർ. തിരുവനന്തപുരം മംഗലപുരം കാരമൂട് ബിഷപ് പെരേര സ്‌കൂളിലാണ് സംഭവം. വി ഐ പി സന്ദർശനം ആയതിനാലാണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം നൽകിയതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

പരിപാടിയോട് അനുബന്ധിച്ച് നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രിൻസിപ്പൽ പുറത്തിറക്കിയിരുന്നു. ഇതിലാണ് വിവാദമായ പരാമർശങ്ങൾ അടങ്ങിയിരിക്കുന്നത്. നാളെയാണ് ഗവർണർ പങ്കെടുക്കുന്ന പരിപാടി സ്കൂളിൽ നിശ്ചയിച്ചിരിക്കുന്നത്. സ്‌കൂളിൻ്റെ 46-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഗവർണർ എത്തുന്നത്. വൈകുന്നേരം 3 മണിക്ക് നടക്കുന്ന പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്യും.

പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പൽ ഇറക്കിയ സർക്കുലറിൽ പരാമർശിക്കുന്നുണ്ട്. രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടെന്നും എന്നാൽ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുതെന്നുമാണ് സർക്കുലറിൽ പറയുന്നത്.എന്നാൽ കറുത്ത വസ്ത്രം ധരിച്ച് എത്തുന്നവരെ തടയില്ലെന്നും സ്കൂൾ അധികൃതർ പറയുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp